You are using an outdated browser. Please upgrade now to a modern browser in order to benefit of all our site's features: Chrome, FireFox, Opera, Safari or Internet Explorer.

Logo

  • ഇടവക അസബ്ലി

    പുറനാട്ടുകര: അതിരൂപതാ അസംബ്ലിയോടനുബന്ധിച്ച്  പുറനാട്ടുകര സെന്റ് സെബാസ്റ്റ്യറ്റ്യൻസ് ഇടവകയിൽ സംഘടിപ്പിച്ച ഇടവക അസബ്ലി ക്ക്  കൈക്കാരൻ, എ.എഫ്. പോൾസൺ സ്വാഗതം ആശംസിച്ചു. ' അതിരൂപത   കമ്മിറ്റി അംഗം കൂടിയായ ഫാ.ഡോ. ഡെന്നി താണിക്കൽ ഉ ദ് ഘാടനം ചെയ്തു. വികാരി ഫാ.ആൻഡ്രൂസ് കുറ്റിക്കാട്ട് ആ മുഖപ്രഭാഷണം നടത്തി.യോഗത്തിൽ  സിസ്റ്റർ മെറിൻ പോൾ,  ഒ.ഡി. വർക്കി,   കേന്ദ്രസമിതി, അസംബ്ലി കമ്മിറ്റി  കൺവീനർ  എ.വി. ജോസഫ് എന്നിവർ വിഷയാവതരണം നടത്തി. തെരത്തെടുക്കപ്പെട്ടവരും ക്ഷണിതാക്കളുമായ 115 അംഗങ്ങൾ 7  ഗ്രൂപ്പുകളായി വിവിധ വിഷയങ്ങളിൽ സജീവചർച്ചനടത്തി. അതിരൂപതാ കമ്മിറ്റി അംഗമായ ഡോ.സാറ നീന, ലിറ്റിൽ ഫ്ലവർ കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ ജെയ്സൺ വൻമേലിൽ, അസംബ്ലികമ്മിറ്റി അംഗങ്ങളായ   ഫ്രാൻസീസ് പാണേങ്ങാടൻ, റീത്ത മാത്യൂസ്‌, ബിത ജെയിംസ്, മിനി സെബാസ്റ്റ്യൻ, എം.ഡി. ബൈജു, സി.ഒ.ജോയ്, ബിജി ജെയിംസ്   ഇടവകയിലെ വൈദിക വിദ്യാർത്ഥികളായ ജീസ് ഷാജൻ, ആൽവിൻ വർഗീസ്,  ഡോണി ചാലക്കൽ എന്നിവരും നേതൃത്വം നല്കി. അസംബ്ലിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കുമുള്ള അംഗീകാരപത്രം യോഗാനന്തരം വിതരണം ചെയ്തു. സമയ നിബന്ധമായി അസംബ്ലി പരിപാടികൾ പര്യവസാനിച്ചതിൽ അതിരൂപതാ ടീം സന്തുഷ്ടി രേഖപ്പെടുത്തി.

  • കാര്‍ഷിക ക്ലബ്ബ്,മീഡിയ ക്ലബ്ബ്

    കാര്‍ഷിക ക്ലബ്ബ്,മീഡിയ ക്ലബ്ബ് എന്നിവ ആരംഭിച്ചു
    ഇടവകയിലെ കാറ്റിക്കിസം വിദ്യാര്‍ത്ഥികളുടെ കായിക മാനസിക പുരോഗതിക്കായി കാര്‍ഷിക ക്ലബ്ബ്,മീഡിയ ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ പ്രവര്‍ത്തനം വികാരി ഉദ്ഘാടനം ചെയ്തു